മദ്യം വാങ്ങാൻ പണം നൽകിയില്ല; മാതാവിന്റെ സാരിക്ക് തീക്കൊളുത്തി കൊല്ലാൻ മകന്റ ശ്രമം; വയോധികക്ക് രക്ഷയായത് കനത്ത മഴ

മദ്യം വാങ്ങാൻ പണം നൽകാത്തതിന് മകൻ മാതാവിന്റെ സാരിക്ക് തീ കൊളുത്തി. വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരം വിളപ്പിൽശാലയിൽ ആണ് സംഭവം. മാതാവ് രംഭയുടെ പരാതിയിൽ നൂലിയോട് സ്വദേശി മനോജി (45)നെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെത്തിയ മകൻ മനോജ്‌ അമ്മയോട് പണം ആവശ്യപ്പെട്ടു. മദ്യം വാങ്ങാൻ ആണെന്ന് അറിഞ്ഞതോടെ മാതാവ് രംഭ പണം കൊടുക്കാൻ തയ്യാറായില്ല. ഇതോടെ പ്രകോപിതനായ മനോജ് കയ്യിൽ ഉണ്ടായിരുന്ന ലൈറ്റർ കാണിച്ച് മാതാവിനെ ഭീഷണിപ്പെടുത്തി. എന്നിട്ടും പണം നൽകാത്തതോടെയാണ് സാരിക്ക് തീ കൊളുത്തിയത്. തീ ആളിപ്പടർന്നതോടെ മാതാവ് പുറത്തേക്കോടി. നല്ല മഴയുണ്ടായിരുന്നതിനാൽ പെട്ടെന്ന് തന്നെ തീ കെടുത്താൻ സാധിച്ചു. അതുകൊണ്ടുതന്നെ കാര്യമായ പരുക്കൊന്നും ഉണ്ടായില്ല. ശനിയാഴ്ച രാവിലെ രംഭ വിളപ്പിൽശാല പൊലീസിൽ പരാതി നൽകി. മനോജ് സ്ഥിരം മദ്യപാനി ആണെങ്കിലും മാതാവിനു നേരെ ഉണ്ടായ ആക്രമണം ഇതാദ്യമാണ്. മാതാവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും, പേടിപ്പിക്കാൻ ആണ് തീ കൊളുത്തിയത് എന്നുമാണ് മനോജ് പൊലീസിന് നൽകിയ മൊഴി. കട്ടക്കട കോടതിയിൽ ഹാജരാക്കിയ മനോജിനെ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page