മനുഷ്യപ്പാല്‍ സംസ്‌ക്കരണ-വില്‍പ്പന കേന്ദ്രങ്ങള്‍; ബഹുരാഷ്ട്ര കമ്പനികള്‍ രാജ്യത്ത് വ്യാപകം


ബംഗളൂരു: മനുഷ്യപ്പാല്‍ സംസ്‌ക്കരണ-വില്‍പ്പന കേന്ദ്രങ്ങള്‍ ബഹുരാഷ്ട്ര കമ്പനികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച് കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ അറിയിച്ചു. ഇതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു. മനുഷ്യപ്പാലിന്റെ വാണിജ്യവല്‍ക്കരണം നടത്തുന്ന ബ്രിട്ടന്‍ കേന്ദ്രമായുള്ള നിയോ ലാക്ട കമ്പനിയുടെ ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ െൈലസന്‍സ് ഉടന്‍ റദ്ദാക്കാന്‍ ഇന്ത്യയിലെ ഉന്നത ഭക്ഷ്യസുരക്ഷാ വിഭാഗമായ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ കര്‍ണ്ണാടക സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇത്തരത്തില്‍ നിരവധി കമ്പനികള്‍ മനുഷ്യപ്പാല്‍ സംസ്‌ക്കരണ-വിതരണത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നതായി കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു. 2006ലെ ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളില്‍ നവജാത ശിശുക്കള്‍ക്കും മറ്റു കുട്ടികള്‍ക്കും ഭക്ഷണത്തിനുമാത്രമേ മനുഷ്യപ്പാല്‍ നല്‍കാവൂ എന്ന് മുന്നറിയിപ്പില്‍ പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഇത്തരത്തില്‍ നിരവധി സ്ഥാപനങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ചത്. പാല്‍ ഉല്‍പ്പനങ്ങള്‍ സംസ്‌ക്കരിക്കുന്ന സ്ഥാപനം എന്ന പേരിലാണ് അവ ലൈസന്‍സ് എടുത്തിട്ടുള്ളതെന്ന് മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page