ലോഡ്ജില്‍ നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് കുപ്രസിദ്ധ മോഷ്ടാക്കള്‍; മോഷ്ടിച്ച സ്വര്‍ണ്ണവും ബൈക്കുകളുമായി സംഘം അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ കൊയിലി ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കുപ്രസിദ്ധ കവര്‍ച്ചക്കാര്‍ അറസ്റ്റില്‍. കക്കാട്, കുഞ്ഞിപ്പള്ളി, കെ.വി ഹൗസില്‍ കെ. നിയാസുദ്ദീന്‍ എന്ന മസില്‍ നിയാസ് (40), ചാലക്കുന്ന് ജെസി നിവാസില്‍ കെ. അജേഷ് എന്ന കുറുക്കന്‍ അജേഷ് (32) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ പി.പി ഷമീന്‍, മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് തേര്‍ത്തല്ലിയില്‍ നിന്ന് മോഷ്ടിച്ച രണ്ട് ബൈക്കുകളും സ്വര്‍ണ്ണമാലയും നെക്ലേസും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കാപ്പ കേസില്‍ ജയിലിലായിരുന്ന നിയാസ് മാര്‍ച്ച് 31ന് ആണ് പുറത്തിറങ്ങിയത്. മറ്റൊരു കേസില്‍ അറസ്റ്റിലായ കുറുക്കന്‍ അജേഷ് ഒന്‍പത് മാസത്തെ ജയില്‍ വാസത്തിന് ശേഷം അടുത്തിടെയാണ് പുറത്തിറങ്ങിയതെന്നും പൊലീസ് പറഞ്ഞു. ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page