കാസർകോട് : അരാജകത്വത്തിനെതിരെ നടന്ന ബി.ജെ.പി. ജനാധിപത്യ സംരക്ഷണ പ്രകടനം നഗരത്തിൽ ആവേശം പകർന്നു . ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ബിജെപി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായായിരുന്നു പ്രകടനവും പൊതുയോഗവും.ബിജെപി ദേശീയ വൈസ് പ്രസിഡന്റ് പ്രൊഫ. നാഗരാജ എം.പി.പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

ബിജെപി ദേശീയ സെക്രട്ടറി എം. വെങ്കിടേശൻ, ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാർ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, എന്നിവരുൾപ്പെടെയുള്ള മുതിർന്ന ദേശീയ-സംസ്ഥാന നേതാക്കൾ പ്രസംഗിച്ചു.ബിജെപി കാസർകോട് ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി അദ്ധ്യക്ഷത വഹിച്ചു.

വൻ ജനാവലിയുടെ പങ്കാളിത്തത്തിൽ നടന്ന ആവേശകരമായ പ്രകടനത്തിനുകേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ,ബിജെപി ദേശീയനേതാക്കളായ പ്രൊഫ. എൻ. നാഗരാജ, ഡോ. എം. വെങ്കിടേശൻ, ചാത്തന്നൂർ എംഎൽഎ ബി.ബി ഗോപകുമാർ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ വി.കെ. സജീവൻ, ദേശീയ കൗൺസിൽ അംഗം എം. സഞ്ജീവ ഷെട്ടി, കണ്ണൂർ മേഖല പ്രസിഡൻ്റ് കെ. ശ്രീകാന്ത്, മേഖല ജനറൽ സെക്രട്ടറി സുധാമ ഗോസാഡ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ. സുനിൽ, എൻ. ബാബുരാജ്, മനുലാൽ മേലത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രൻ, വി. ബാലകൃഷ്ണ ഷെട്ടി, സുരേഷ് കുമാർ ഷെട്ടി, രവീശ തന്ത്രി കുണ്ടാർ, സതീഷ് ചന്ദ്ര ഭണ്ഡാരി, സവിത, പ്രമീള സി. നായിക്, എ. വേലായുധൻ, രാമപ്പ മഞ്ചേശ്വരം, ജില്ലാ ഭാരവാഹികൾ, മണ്ഡലം പ്രസിഡൻ്റുമാർ, മോർച്ച ജില്ലാ ഭാരവാഹികൾ എന്നിവർപ്രകടനത്തിനു നേതൃത്വം നൽകി; പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു.







