കാലവര്‍ഷം; സംസ്ഥാനത്ത് ഇന്ന് മൂന്നുമരണം; 17 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മൂന്നുപേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. എടപ്പാളില്‍ വെള്ളാറക്കാട് കക്കാട്ട് പാറത്തോട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ 14 കാരന്‍ അക്ഷയ്, കൊച്ചി കുതുവെപ്പില്‍ മല്‍സ്യത്തൊഴിലാളി കടിയക്കല്‍ ദിലീപ്, കാസര്‍കോട് ബെള്ളൂരിലെ ദേവര ഗുത്തു ഗംഗാധരന്‍(76) എന്നിവരാണ് മരിച്ചത്. വീട്ടിനുള്ളില്‍ ഇടിമിന്നലേറ്റായിരുന്നു ഗംഗാധരന്റെ മരണം വീടിന് കേടുപാട് സംഭവിച്ചു. മല്‍സ്യത്തൊഴിലാളിയായ കുതുവെപ്പിലെ ദിലീപിനെ വീട്ടിനടുത്തുള്ള വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് കൊടുവളളിയില്‍ കടയിലേക്ക് ഇടിച്ചു കയറി ആറുപേര്‍ക്ക് പരിക്കേറ്റു. കുറുപ്പുംതുറയില്‍ ഗൂഗിള്‍ മാപ്പ് നോക്കി കാര്‍ ഓടിച്ച ഹൈദരബാദ് സ്വദേശികളായ നാലുയുവാക്കള്‍ക്ക് പുഴയില്‍ വീണ് നിസാര പരിക്കേറ്റു. നെയ്യാറ്റിന്‍കരയില്‍ 25 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് അതിലുണ്ടായിരുന്ന അഞ്ചുവയസുകാരിയുള്‍പ്പെടെ ആറുയാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. വയനാട്ടില്‍ ഓടിക്കണ്ടിരിക്കുന്ന ഓട്ടോയ്ക്ക് മുകളില്‍ മരം പൊട്ടിവീണ് ഒരാള്‍ക്ക് പരിക്കേറ്റു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള, കളത്തൂരില്‍ വയോധിക വീട്ടിനകത്ത് മരിച്ച നിലയില്‍; മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കം ഉള്ളതായി സംശയം, വീടിന്റെ മുന്‍ വശത്തെയും പിറകിലെയും വാതിലുകള്‍ തുറന്നിട്ട നിലയില്‍

You cannot copy content of this page