കിരീടം സിനിമയിലെ പാലം ഇനി വിനോദസഞ്ചാര കേന്ദ്രം; ‘ലാലേട്ടന് പിറന്നാള്‍ സമ്മാനവുമായി ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്

മലയാള സിനിമയുടെ മഹാനടന്‍ മോഹന്‍ലാലിന്റെ 64 ആം പിറന്നാള്‍ ദിനത്തില്‍ തങ്ങളുടെ പ്രിയ താരത്തിന് ജന്മദിനാശംസ നേര്‍ന്ന് ആരാധകര്‍ എത്തി തുടങ്ങി. ഇതിനിടെയില്‍ പിറന്നാള്‍ ദിനത്തില്‍ ‘ലാലേട്ടന് പിറന്നാള്‍ സമ്മാനവുമായി എത്തിയിരിക്കുകയാണ് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രി ആശംസകള്‍ നേര്‍ന്നത്. മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാന്‍ സാധിക്കുന്നവിധത്തില്‍ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നതെന്ന് മന്ത്രി കുറിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page