സുഹൃത്തിനെ ഗൾഫിലേക്ക് യാത്രയാക്കാൻ പുറപ്പെട്ട ആൾ വഴിയിൽ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: സുഹൃത്തിനെ ഗള്‍ഫിലേക്ക് യാത്രയാക്കാന്‍ പുറപ്പെട്ട യുവാവ് വഴിയില്‍ കുഴഞ്ഞു വീണു മരിച്ചു. ചെറുവത്തൂര്‍ ചെമ്പ്രകാനം സ്വദേശി സജിത്ത് കുറുന്തില്‍ (39) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. സുഹൃത്തിനെ യാത്രയാക്കാന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ട സജിത്തിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനടുത്തുള്ള വഴിയില്‍ വീണു കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിക്കും. ചെന്നൈ ആംസ്റ്റര്‍ ടെക്‌നോളജി കമ്പനിയില്‍ ഐ ടി സ്റ്റാഫ് ആയി ജോലി ചെയ്തുവരികയായിരുന്നു. രണ്ടുദിവസം മുമ്പാണ് നാട്ടില്‍ വന്നത്. വി എ കുഞ്ഞികണ്ണന്‍ മാസ്റ്ററുടെയും കുറുന്തില്‍ രാഗിണിയുടെയും മകനാണ്. ഭാര്യ: അമൃത (പടിഞ്ഞാറ്റംകൊവ്വല്‍). ഏക മകന്‍ തന്‍മയ്. സഹോദരിമാര്‍: സന്ധ്യ, ധന്യ.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page