കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലം ബി ജെ പി സ്ഥാനാര്‍ത്ഥിയും മഹിളാ മോര്‍ച്ച ദേശീയസമിതി അംഗവുമായ എം എല്‍ അശ്വിനിയുടെ പിതാവ് ലക്ഷ്മണ എല്‍ കുന്ദര്‍(73) അന്തരിച്ചു. ബംഗളൂരു ആശുപത്രിയിലായിരുന്നു അന്ത്യം. ബംഗളൂരു സ്വദേശിയായ ഇദ്ദേഹം അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബംഗളൂരുവിലെ മെക്കാനിക്കായിരുന്നു. രേവതിയാണ് ഭാര്യ. മക്കള്‍: എം എല്‍ അശ്വിനി, എം എല്‍ അര്‍ച്ചന, എം എല്‍ അനന്യ.
