വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി; പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്തു കൊന്നു; തലയുമായി കടന്നു കളഞ്ഞ യുവാവിനെ തെരയുന്നു

മംഗളൂരു: കുടക് ജില്ലയിലെ മടിക്കേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്തു കൊന്നു. പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന പ്രകാശ് എന്ന ഓംകാരപ്പ(32)യാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നുവെന്നു പെണ്‍കുട്ടിയും കുടുംബവും.
വ്യാഴാഴ്ച രാത്രി മീനയുടെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം തലയുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടിയുമായി പ്രകാശിന്റെ കല്യാണം നേരത്തെ നിശ്ചയിച്ചിരുന്നു. ഈ വിവരമറിഞ്ഞ് ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും വിവാഹം നടത്താനുള്ള നീക്കം തടയുകയും ചെയ്തിരുന്നു. ഇതോടെ നേരത്തെ നിശ്ചയിച്ച വിവാഹ ധാരണയില്‍ നിന്നു ഇരുവീട്ടുകാരും പിന്മാറിയിരുന്നു. എന്നാല്‍ വിവാഹത്തില്‍ നിന്നു പിന്മാറിയതില്‍ പ്രകോപിതനായാണ് പ്രകാശ് പെണ്‍കുട്ടിയെ മൃഗീയമായി കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page