മലയാളി യുവതി കാനഡയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ കാണ്മാനില്ല

തൃശൂര്‍: കാനഡയില്‍ മലയാളി യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടി സ്വദേശിനി ഡോണ(30)യാണ് മരിച്ചത്. പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസിക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ പൗലോസിനെ കാണാനില്ലെന്നാണ് വിവരം. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഡോണയുടെ വിവാഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലയില്‍ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇവരുടെയും വിവാഹം നടന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You cannot copy content of this page