കാസര്‍കോട്: മധൂര്‍, വില്ലേജിലെ മേഗിനടുക്കയില്‍ ഗൃഹനാഥന് ഇടിമിന്നലേറ്റ് പരിക്കേറ്റു. നാരായണ നായകി(62)നാണ് പരിക്കേറ്റത്. ജനലിന് അരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഇടിമിന്നല്‍ ജനലില്‍ പതിക്കുകയായിരുന്നു. ജനല്‍ തകര്‍ന്ന നിലയിലാണ്. വയറിംഗും പൂര്‍ണ്ണമായും കത്തിനശിച്ചു. ശക്തമായ വേനല്‍ മഴക്കൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നല്‍ ഏറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. കിനാനൂര്‍ കരിന്തളത്ത് തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കുട്ടി മിന്നലേറ്റ് ചത്തു.
