പാലക്കാട്ട് സ്ത്രീക്കു നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

പാലക്കാട്: ലോട്ടറി കട നടത്തുന്ന സ്ത്രീക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. ഒലവക്കോട്, താണാവില്‍ ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്‍ഷീനക്ക് നേരെയാണ് ആക്രമണം നടന്നത്. സാരമായി പൊള്ളലേറ്റ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബര്‍ഷീനയുടെ മുന്‍ ഭര്‍ത്താവും തമിഴ്നാട് സ്വദേശിയുമായ കാജാ ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. കാജാഹുസൈന്‍ ലോട്ടറി കടയിലെത്തുകയും ബര്‍ഷീനയുമായി വാക്കുതര്‍ക്കം ഉണ്ടാവുകയുമായിരുന്നു. വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ കൈയില്‍ കരുതിയിരുന്ന ആസിഡ് ബര്‍ഷീനയുടെ ദേഹത്ത് ഒഴിക്കുകയും സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ കാജാബഷീറിനെ പിടികൂടി പൊലീസിന് കൈമാറി.
ബര്‍ഷീനയും കാജാഹുസൈനും ഏറെ കാലമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page