കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി അബുദാബിയില്‍ മരിച്ചു

കാസര്‍കോട്: വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശി അബുദാബിയില്‍ മരിച്ചു. പരേതനായ കുഞ്ഞിരാമന്റെയും പത്മാവതിയുടെയും മകന്‍ അനീഷ് കുഞ്ഞിരാമന്‍ (46) ആണ് മരണപെട്ടത്.
ഹൃദയാഘാതം മൂലമാണ് മരണം. അബുദാബി എയര്‍പോര്‍ട്ടിന് സമീപം ഖലീഫ സിറ്റിയിലായിരുന്നു അനീഷിന്റെ ജോലി. മൃതദേഹം മഫ്റഖ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വരുമാനത്തില്‍ നിന്നും മിച്ചം പിടിച്ചു നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്ന അനീഷിന്റെ അകാലത്തിലുള്ള വിയോഗം നാട്ടുകാരെ കണ്ണീരിലാഴ്ത്തി. യുഎഇയിലുള്ള സുഹൃത്തുക്കള്‍ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. ഭാര്യ: കവിത, മക്കള്‍: അനഘ, അഞ്ജന.
പരേതനായ മണികണ്ഠന്‍, ഉണ്ണികൃഷ്ണന്‍ (ഹെയര്‍ കട്ടിങ് സലൂണ്‍ വെള്ളരിക്കുണ്ട്) എന്നിവര്‍ സഹോദരങ്ങളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page