പയ്യന്നൂര്‍: പയ്യന്നൂരിലെ ഡയാലിസിസ് സെന്ററില്‍ ജോലി ചെയ്തിരുന്ന യുവാവിനെ വാടക വീട്ടിലെ വര്‍ക്ക് ഏരിയയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് പുല്ലൂര്‍ ഹരിപുരം എടുമുണ്ട സ്വദേശിയും മമ്പലം സുരഭി നഗറില്‍ വാടക വീട്ടില്‍ കുടുംബത്തോടൊപ്പം താമസിച്ചുവരുന്ന ടി.എസ് അജി(22) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറര മണിയോടെയാണ് യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ടി.ജി.ഷാജിയുടെയും സുഗതയുടേയും മകനാണ്. സഹോദരന്. അഭിന്‍(ബി.എസ്.സി. നഴ്സിംഗ് വിദ്യാര്‍ത്ഥി ബംഗളൂരു). പയ്യന്നൂര്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.