സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; കുത്തേറ്റ് മരിച്ചെന്ന ഭയം കാരണം പ്രതി തൂങ്ങിമരിച്ചു

കണ്ണൂര്‍: സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു. ബുധനാഴ്ച രാവിലെ 9 ന് അരിപ്പാമ്പ്ര പറയന്‍കുളത്താണ് സംഭവം. അരിപ്പാമ്പ്ര പറയന്‍കുളത്തെ സുഭാഷാണ്(30) രാവിലെ പത്തോടെ മരിച്ചത്. വീട്ടിനടുത്തുള്ള മരത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്ത് വടക്കിനിയില്‍ പ്രിയേഷുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുഭാഷ് കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ പ്രിയേഷിനെ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രിയേഷ് മരിച്ചിരിക്കാമെന്ന ഭയത്തിലാണ് സുഭാഷ് തുങ്ങിമരിച്ചത്. പരേതനായ നാരായണന്റെയും ലക്ഷ്മിയുടെയും മകനാണ് സുഭാഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page