ഫാബ്രിക്കേഷൻ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു; മരണപ്പെട്ടത് ഗുഡെ ടെമ്പിൾ റോഡ് സ്വദേശി

കാസർകോട്: ഫാബ്രിക്കേഷൻ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. കാസർകോട് ഗുഡേ ടെമ്പിൾ റോഡ് സ്വദേശി രാജേഷ്(32) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ഉപ്പളയ്ക്ക് സമീപത്തുള്ള ജനപ്രിയയിലെ അറേബ്യൻ മെക്സിക്കോ ഹോട്ടലിൽ വച്ചാണ് അപകടം. ഷോക്കേറ്റ് വീണ രാജേഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. രവിയുടെയും സുജാതയുടെ മകനാണ് രാജേഷ്. ഭാര്യ: അശ്വിനി. ഏക മകൻ യശ്വിൻ രാജ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page