കുടിയന്മാരുടെ ശ്രദ്ധയ്ക്ക്, മദ്യം ഇന്ന് വൈകീട്ട് ആറുവരെ മാത്രം; വോട്ടെടുപ്പ് ദിവസം വൈകീട്ട് ആറുമണിവരെ മദ്യശാലകള്‍ അടച്ചിടും

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തില്‍ മദ്യ വില്പന ശാലകള്‍ അടച്ചിടാന്‍ തീരുമാനം. സംസ്ഥാനത്ത് വെള്ളിയാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ വെള്ളിയാഴ്ച വൈകിട്ട് ആറുമണിവരെ മദ്യശാലകള്‍ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. മദ്യ വില്പനശാലകള്‍ റീ പോളിംഗ് നടക്കുന്ന സ്ഥലങ്ങളിലും അടച്ചിടാനാണ് തീരുമാനിച്ചിട്ടുള്ളത്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ദിനമായതിനാല്‍ അന്നേ ദിവസവും മദ്യ വില്പനശാലകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അനധികൃത മദ്യ വില്‍പന പിടികൂടാന്‍ എക്‌സൈസ് സംഘം റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കര്‍ണാടകയില്‍നിന്ന് മദ്യമൊഴുകാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page