ആലപ്പുഴയില്‍ 60 വയസുകാരിയെ കൊന്നു കുഴിച്ചുമൂടി; സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ 60 വയസുകാരിയെ കൊന്നു കുഴിച്ചിട്ടു. സംഭവത്തില്‍ സഹോദരന്‍ ബെന്നി പൊലീസ് കസ്റ്റഡിയില്‍. ആലപ്പുഴ ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്. ഇവരെ
കഴിഞ്ഞ 18 മുതലാണ് കാണാതായത്. വീട്ടു പരിസരത്ത് പൊലീസ് പരിശോധന നടത്തി വരുന്നു. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം കുഴിച്ചു പരിശോധിച്ചപ്പോള്‍ ഇവിടെ നിന്ന് തന്നെ റോസമ്മയുടെ മൃതദേഹം ലഭിച്ചു.
തനിക്ക് ഒരു കൈയബദ്ധം പറ്റിയതായി തിങ്കളാഴ്ച രാവിലെ ബെന്നി സഹോദരിയുടെ മകളോട് പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് ബെന്നിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൂങ്കാവ് പള്ളിക്ക് സമീപത്തെ വീട്ടിലാണ് ബെന്നിയും സഹോദരി റോസമ്മ യും താമസിച്ചിരുന്നത് റോസമ്മ വിവാഹിതയാണ്. രണ്ടു മക്കളുണ്ട്. ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയിട്ട് കാലം ഏറെയായി. ഇതിനിടെ വീണ്ടും ഒരുവിവാഹം കഴിക്കാന്‍ റോസമ്മ ആഗ്രഹിച്ചിരുന്നു. മേയ് ഒന്നിന് വിവാഹം നടത്താനും നിശ്ചയിച്ചിരുന്നു വിവാഹക്കാര്യത്തെച്ചൊല്ലി ബെന്നിയും റോസമ്മയും തമ്മില്‍ കഴിഞ്ഞദിവസം വഴക്കുണ്ടായെന്നും ഇത് കൊലപാതകത്തില്‍ കലാശിച്ചെന്നുമാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page