സോഷ്യല്‍ മീഡിയയില്‍ ഈ ഡാന്‍സറാണ് താരം; ഈ പ്രായത്തിലും എന്ത് മനോഹരമായി നൃത്തം ചെയ്യുന്നുവെന്ന് കമന്റുകള്‍

സോഷ്യല്‍മീഡിയയില്‍ വൈറലാണ് ഈ മധ്യവയസ്‌കയുടെ ഡാന്‍സ്. കുടുംബ ചടങ്ങിനിടെയാണ് ഡാന്‍സ് കളിച്ചതെന്നാണ് വിവരം. ‘ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ കുടമുല്ല പൂ വിരിഞ്ഞു…’ എന്ന ഗാനത്തിനാണ് ഇവര്‍ മനോഹരമായി ചുവടുവെക്കുന്നത്. ഈ പ്രായത്തിലും എത്ര മനോഹരമായാണ് ഇവര്‍ നൃത്തം ചെയ്യുന്നതെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലും വാട്‌സ് ആപ് ഗ്രൂപ്പുകളിലും ഒന്നര മിനിറ്റ് നീളുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോ ലക്ഷക്കണക്കിന് പേര്‍ കാണുകയും ആയിരങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ ലഭ്യമായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page