ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് ഇന്ന് തിരശ്ശീല വീഴും

ചെന്നൈ: ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ബുധന്‍ വൈകിട്ട് തിരശ്ശീല വീഴും. തമിഴ്നാട് ഉള്‍പ്പെടെ 21 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും 102 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. 1625 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.
തമിഴ്നാട്ടില്‍ 39 മണ്ഡലങ്ങളിലേക്കായി 950 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി സംസ്ഥാനത്തെ മാഹി ഉള്‍പ്പെടെയുള്ള ലോക സഭാ മണ്ഡലത്തിലെ പ്രചരണവും ഇന്ന് സമാപിക്കും. നിലവിലെ എം.പി,യും മുന്‍ പുതുച്ചേരി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി. വൈദ്യലിംഗമാണ് ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥി. പുതുച്ചേരി ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ എ നമശിവായമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മറ്റു 26 സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് പ്രസിഡന്റ്; സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് ബജറ്റ്; 24 മെമ്പര്‍മാര്‍ക്കും 5 മുന്‍ പ്രസിഡന്റ് മാര്‍ക്കും 13 ആസൂത്രണ സമിതി അംഗങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണനാണയവും ടാബും; ഒടുവില്‍ വിജിലന്‍സ് അന്വേഷണവും
തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കുപ്പായം തുന്നി കാത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോഴി കോട്ടുവായ് ഇട്ടപോലെ; തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

You cannot copy content of this page