കരിക്കട്ടയും കല്ലും കൊണ്ട് ആട് ജീവിതത്തിലെ നജീബിന്റെ ചിത്രം; വൈറലായി അഭിമന്യുവിന്റെ വര

കാഞ്ഞങ്ങാട്: ആട് ജീവിതം സിനിമ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അട്ടേങ്ങാനം കുഞ്ഞികൊച്ചി സ്വദേശി അഭിമന്യു എന്ന കൊച്ചുകലാകാരന്‍ സിനിമയിലെ പൃഥിരാജ് അനശ്വരമാക്കിയ നജീബ് എന്ന കഥാപത്രത്തെ കരിക്കട്ടയും കല്ലും കൊണ്ട് ചിത്രം വരച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിലെ നജീബിന്റെ ത്യാഗപൂര്‍ണ്ണമായ പ്രവാസജീവിത കഥ തന്റെ അമ്മ ജയന്തി പറഞ്ഞു നല്‍കിയിരുന്നു. അന്ന് മുതല്‍ ആ കഥാപാത്രം അഭിമന്യുവിന്റെ മനസില്‍ ഒരു നൊമ്പരമായിരുന്നു. പിന്നീട് സിനിമ ഇറങ്ങിയപ്പോള്‍ മൊബൈല്‍ ഫോണില്‍ നോക്കിയാണ് കരിക്കട്ടയും കല്ലുകൊണ്ട് ആടു ജീവിതത്തിലെ പൃഥിരാജിന്റെ രൂപം വരച്ചത്. ഒരു പകല്‍ കൊണ്ടാണ് വീടിന്റെ ടെറസില്‍ ചിത്രം വരച്ച് തീര്‍ത്തത്. വരയുടെ വിവിധ ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഇത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ ആറ് ദിവസം കൊണ്ട് രണ്ട് ലക്ഷത്തോളം ആളുകള്‍ ചിത്രം കാണുകയും 25,000 ലൈക്കും ലഭിച്ചു. പൃഥിരാജിന്റെ അമ്മ മല്ലിക സുകുമാരനും ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രം പൃഥിരാജ് കാണുമെന്ന പ്രതീക്ഷയിലാണ് അഭിമന്യു. ചിത്രം നേരില്‍ കാണാനും അഭിനന്ദനങ്ങള്‍ അറിയിക്കാനും നിരവധി പേര്‍ ഇപ്പോള്‍ വീട്ടില്‍ എത്തുന്നുണ്ട്. ഇതോടെ നാട്ടിലെ താരമായി മാറിയിരി
ക്കയാണ് അഭിമന്യു. ആദ്യമായിട്ടാണ് കരിക്കട്ടയും കല്ലും കൊണ്ട് അഭിമന്യു ചിത്രം വരയ്ക്കുന്നത്. സ്‌കൂള്‍ പഠനകാലത്ത് പെന്‍സില്‍ ഡ്രോയിങ്ങില്‍ സംസ്ഥാന തലത്തില്‍ ഒന്നാംസമ്മാനം നേടിയിട്ടുണ്ട്. മരത്തില്‍ കൊത്ത് പണിയിലൂടെ കഴിവ് തെളിച്ച കലാകാരനാണ് അഭിമന്യുവിന്റെ പിതാവ് ഗോവിന്ദന്‍ ആചാരി. മാതാവ് ജയന്തിയും സഹോദരിയും അഭിരാമിയും നന്നായി ചിത്രം വരയ്ക്കും. ഇന്റീരിയല്‍ ഡിസൈനറായി ജോലി ചെയ്യുന്ന അഭിമന്യു കുടുംബത്തോടെ സിനിമ കാണാനുള്ള ഒരുക്കത്തിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page