അവിഹിത ബന്ധമുണ്ടെന്ന് ആരോപണം; യുവതിയെ അർദ്ധനഗ്നയായി നടത്തി

ബാർമർ ജില്ലയിൽ വിവാഹിതനായ പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെ അർദ്ധനഗ്നയായി നടത്തി. ഇവരുമായി ബന്ധമുണ്ടായിരുന്ന ആളുടെ ഭാര്യയും ബന്ധുക്കളും ചേർന്നാണ് യുവതിയെ പരസ്യമായി ശിക്ഷിച്ചത്. ബാർമറിലെ സർവാദി ഗ്രാമത്തിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി കഴിഞ്ഞു. സംഭവത്തിൽ രണ്ട് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവതിക്ക് തൻറെ ഭർത്താവുമായി ബന്ധമുണ്ടെന്ന് ഭാര്യ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് സംഭവം. ഇവർ കുടുംബത്തോടൊപ്പം ഗ്രാമത്തിലെത്തി അർധനഗ്നയാക്കി പരേഡ് യുവതിയെ നടത്തുകയായിരുന്നു. യുവതിയുടെ മുടിയിൽ പിടിച്ച് വലിച്ചിഴച്ചാണ് നടത്തിയത്. ഇവർ സഹായത്തിനായി കേഴുന്നത് വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ സംദാരി ഒരു കേസ് രജിസ്റ്റർ ചെയ്തു. ഇരയെ കൗൺസിലിങ്ങിന് വിധേയയാക്കിയതായി ബാർമർ പൊലീസ് സൂപ്രണ്ട് കുന്ദൻ കവാരിയ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page