വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴു വയസ്സുകാരിയെ പാമ്പ് കടിച്ചു; ദാരുണാന്ത്യം

കോട്ടയം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഏഴുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. ഏഴാം മൈല്‍ ആളുറുമ്പ് വടക്കത്തുശേരിയില്‍ അരുണിന്റെയും ആര്യയുടെയും മകളായ ആത്മജ അരുണാണ് (7) മരിച്ചത്. പാലാ പൈക ഏഴാംമൈലിലാണ് സംഭവം.
കുരുവിക്കൂട് എസ് ഡി എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആത്മജ. ശനിയാഴ്ച ഉച്ചയ്‌ക്ക് ഏഴാംമൈലിലെ വാടകവീടിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് പാമ്പുകടിയേല്‍ക്കുന്നത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടിച്ചത് അണലിയാണെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പിതാവ് അരുൺ വിദേശത്താണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page