മിമിക്രി കലാകാരന്‍ ജയേഷ് പുല്ലാട് അന്തരിച്ചു; ജോജു ജോര്‍ജ്, ബിജു മേനോന്‍, ഷമ്മി തിലകന്‍ എന്നീ താരങ്ങളെ അനുകരിച്ച് ശ്രദ്ധേയന്‍

പ്രശസ്ത മിമിക്രി കലാകാരന്‍ ജയേഷ് പുല്ലാട് അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഫ്ളവേഴ്സ് കോമഡി ഉത്സവം കുടുംബാംഗവും കോമഡി ഉത്സവം വൈറല്‍ താരവുമാണ് ജയേഷ്. ജോജു ജോര്‍ജ്, ബിജു മേനോന്‍, ഷമ്മി തിലകന്‍ എന്നീ ചലച്ചിത്ര താരങ്ങളെ അനുകരിച്ചാണ് ജയേഷ് കലാരംഗത്ത് ശ്രദ്ധേയന്‍ ആകുന്നത്. സ്റ്റേജ് ഷോയിലും നിറസാന്നിധ്യം ആയിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page