കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഡ്രൈഡേകളില്‍ വില്‍പ്പന നടത്തുന്നതിനായി തയ്യാറാക്കി വെച്ച ഏഴു ലിറ്റര്‍ നാടന്‍ ചാരായവുമായി ഒരാള്‍ അറസ്റ്റില്‍. ചെങ്കള, ബാരിക്കാട്ടെ പി.ബി കൃഷ്ണ (65)യെ ആണ് കാസര്‍കോട് എക്സൈസ് ഇന്‍സ്പെക്ടര്‍ ജോസഫ് ജെയും സംഘവും അറസ്റ്റു ചെയ്തത്. ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ ബിജോയ് നല്‍കിയ രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ചാരായം പിടികൂടിയത്. എക്സൈസ് സംഘത്തില്‍ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ എ.വി രാജീവന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ഉണ്ണികൃഷ്ണന്‍, രഞ്ജിത്ത് കെ.വി., സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കണ്ണന്‍ കുഞ്ഞി, ഫസീല എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
