എംവി ബാലകൃഷ്ണന്‍ കളക്ടര്‍ക്കും രാജ് മോഹന്‍ ഉണ്ണിത്താന്‍ ഡെപ്യൂട്ടി കലക്ടര്‍ക്കും പത്രിക നല്‍കി

കാസര്‍കോട്: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള പേരില്‍ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലെത്തി. കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ബാലകൃഷ്ണന്‍ കളക്ടര്‍ക്കും യുഡിഎഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ ഡെപ്യൂട്ടി കളക്ടര്‍ക്കും പത്രിക നല്‍കി. ജില്ലാ സിവില്‍ സ്റ്റേഷനില്‍ ആദ്യം എത്തിയ തന്നോട് ഡിവൈഎസ്പി ആദ്യത്തെ ടോക്കണ്‍ നേരത്തെ വിതരണം ചെയ്തതെന്ന് അറിയിക്കുകയായിരുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പറഞ്ഞു. തുടര്‍ന്ന് സ്ഥാനാര്‍ഥി കളക്ടറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എംഎല്‍.എമാരായ എന്‍.ംഎ നെല്ലിക്കുന്ന്, എകെഎം അശ്രഫ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് സിവില്‍ സ്റ്റേഷനില്‍ പത്രിക സമര്‍പ്പിക്കാന്‍ അവസരം ഉണ്ടാക്കുന്നതെന്ന് കളക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നതായി ഉണ്ണിത്താന്‍ പറഞ്ഞു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായാണ് എംവി ബാലകൃഷ്ണന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. സി.പിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍, മുന്‍ എംപി പി കരുണാകരന്‍, എല്‍.എല്‍എ മാരായ ഇ ചന്ദ്രശേഖരന്‍, സി.എച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍ എന്നിവരും കെ.വി കുഞ്ഞിരാമന്‍, വിപിപി മുസ്തഫ തുടങ്ങിയവരും എല്‍.ഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പം പത്രിക സമര്‍പ്പിക്കാനെത്തിയിരുന്നു. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എകെഎം അശ്രഫ് എന്നിവരും ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍, ഗോവിന്ദന്‍ നായര്‍ തുടങ്ങിയവരും യുഡിഎഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താനൊപ്പം പത്രിക സമര്‍പ്പണ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page