രാമേശ്വരം കഫെ സ്ഫോടനം; പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ ഇനാം, ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടു

ബംഗളൂരു: ബംഗളൂരു കുന്ദലഹള്ളിയില്‍ രാമേശ്വരം കഫെയില്‍ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെന്നു സംശയിക്കുന്നവര്‍ക്കെതിരെ എന്‍.ഐ.എ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ലുക്ക്ഔട്ട് നോട്ടീസില്‍ വ്യക്തമാക്കി. സ്ഫോടനത്തിന് പിന്നിലെ മുഖ്യപ്രതികളെന്നു കരുതുന്ന മുസ്സാവിര്‍ ഹുസൈന്‍ ഷസീബ്, അബ്ദുല്‍ മത്തീന്‍ അഹമ്മദ് താഹ എന്നിവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കാണ് പാരിതോഷികം നല്‍കുക. വിവരങ്ങള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ലുക്ക്ഔട്ട് നോട്ടീസില്‍ വ്യക്തമാക്കി.
കഫേയിലെ സ്ഫോടന കേസിന്റെ മുഖ്യ ആസൂത്രക്കാരില്‍ ഒരാളായ മുസമ്മില്‍ ഷെരീഫ് എന്നയാളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളില്‍ നിന്നാണ് സ്ഫോടനം നടത്തിയത് മുസ്സാവിര്‍ ഷസീബ് ഹുസൈന്‍ ആണെന്ന് തിരിച്ചറിഞ്ഞത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page