മോഷ്ടിച്ച സ്‌കൂട്ടറുമായി സുഖയാത്ര; കുപ്രസിദ്ധ അന്തര്‍സംസ്ഥാന ബൈക്ക് മോഷ്ടാവ് അറസ്റ്റില്‍

കര്‍ണാടകയിലെ നിരവധി സ്ഥലങ്ങളില്‍ ബൈക്ക് മോഷണം തൊഴിലാക്കിയ കുപ്രസിദ്ധ അന്തര്‍സംസ്ഥാന ബൈക്ക് മോഷ്ടാവ് ഒടുവില്‍ പൊലീസിന്റെ പിടിയിലായി. കുന്ദാപൂര്‍ സാസ്താനിലെ ഗോലിബെട്ടുമനെ സ്വദേശി പ്രഹ്ലാദിനെ(30)യാണ് വാഹന പരിശോധനക്കിടെ പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് സ്വാമിലപടവില്‍ വച്ചാണ് യുവാവ് കുടുങ്ങിയത്. ബാജ്പെ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ രാമ പൂജാരിയും സംഘവും നടത്തിയ പതിവ് വാഹന പരിശോധനക്കിടെ കൈനീട്ടിയിട്ടും നിര്‍ത്താതെ സ്‌കൂട്ടര്‍ ഓടിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബണ്ട്വാളിലെ മേല്‍ക്കറില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ചു വരികയാണെന്ന് വ്യക്തമാക്കിയത്. കുന്ദാപ്പൂര്‍, മംഗളൂരു നോര്‍ത്ത്, കോട്ട, ബ്രഹ്‌മവാര്‍, ഉഡുപ്പി തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ബൈക്ക് മോഷണക്കേസുകളില്‍ യുവാവിന് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിന് ശേഷം പ്രഹ്ലാദിനെ കോടതിയില്‍ ഹാജരാക്കി. അതിനിടെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമവും നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page