തേനെടുക്കാന്‍ പോയ ദമ്പതികളെ കാട്ടാന ആക്രമിച്ചു; ഭാര്യയ്ക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരണപ്പെട്ടു. വയനാട്, മലപ്പുറം അതിര്‍ത്തിയിലെ പരപ്പന്‍പ്പാറ ചോലനായ്ക്ക കോളനിയിലെ മിനിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സുരേഷിനു ഗുരുതരമായി പരിക്കേറ്റു.
ഇരുവരും ഇന്നലെ രാവിലെ കാട്ടിലേയ്ക്കു തേനെടുക്കുവാന്‍ പോയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാട്ടാന ആക്രമിച്ച കാര്യം കോളനിവാസികള്‍ അറിഞ്ഞത്. വിവരമറിഞ്ഞ് പൊലീസും വനം വകുപ്പ് അധികൃതരും വനത്തിനു അകത്തേയ്ക്ക് പോയിട്ടുണ്ട്.
വനത്തില്‍ നിന്നു വന വിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനത്തിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നവരാണ് മിനിയും സുരേഷും.
വയനാട്ടില്‍ തുടര്‍ച്ചയായി വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. അതിനിടയിലാണ് വീണ്ടും ആക്രമണത്തില്‍ ഒരു സ്ത്രീകൂടി കൊല്ലപ്പെട്ടിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page