മുളിയാറിൽ സ്വാതന്ത്ര്യ പൊലിമയോടെ ലഹരി വിരുദ്ധ തൂഫാൻ റാലിയും ബഹുജന സമ്മേളനവും നടത്തി

കാസർകോട്:സ്വാതന്ത്ര്യ പൊലിമയോടെ ലഹരി വിരുദ്ധ തൂഫാൻ സന്ദേശവുമായി സാതന്ത്ര്യ ദിനത്തിൽ മുളിയാർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബോവിക്കാനത്ത് ബഹുജന റാലിയും പൊതു സമ്മേളനവും നടത്തി.

ജനപങ്കാളിത്തം കൊണ്ട് പരിപാടികൾ ശ്രദ്ധേയമായി.l ബഹുജന റാലിഡി വൈ എസ് പി വിനോദ് കുമാർ കെ. പ്ലാഗ് ഓഫ് ചെയ്തു.പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രാഹം ഉദ്ഘാടനം ചെയ്തു.മുളിയാറിലെ സ്വാതന്ത്ര്യ സമര സേനാനികളായ ഗാന്ധി രാമൻ നായർ ,മേലത്ത് നാരായണൻ നമ്പ്യാർ,എ കെ കൃഷ്ണൻ നായർ,കെ.പി. മധവൻ നായർ ,നെട്ടൂർ കോരൻ നായർ , എന്നിവർ ഉൾപ്പെടെയുള്ളസ്വാതന്ത്ര്യ സമര സേനാനികളെഅനുസ്മരിച്ചു കൊണ്ട്കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഖാദർ മാങ്ങാട് മുഖ്യ പ്രഭാഷനം നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.

കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ബാലൻ ഓപ്പറേഷൻ തൂഫാൻ പോസ്റ്റർ വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാർ യൂണിറ്റ് ഭാരവാഹികൾക്ക്കൈമാറി പ്രകാശനം ചെയ്തു.ഡി വൈ എസ് പി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. അശോകൻ , ബി.കെ.ഹംസ, പി.വി. മിനി, ജയകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, കുടുംബശ്രീ സി ഡി എസ് ഭാരവാഹികൾ,ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമാർ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ പുഷ്പ കുമാരി, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി സെക്രട്ടറികൃഷ്ണാനന്ദൻ പ്രസംഗിച്ചു. അക്കര ഫൗണ്ടേഷൻ, എൽ ബിഎസ് ഇഞ്ചനീയറിംഗ് കോളേജ്, ബോവിക്കാനം ഹയർ സെക്കണ്ടറി സ്ക്കൂൾ, ഇരിയണി ഹയർ സെക്കണ്ടറി സ്ക്കൂൾ, യു പി, എൽ.പി സ്ക്കൂൾ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, കുടുംബശ്രീ, അംഗൺ വാടി വർക്കേർസ്, ഹരിത കർമ്മസേനാംഗങ്ങൾ, ബഡ്സ് സ്ക്കൂൾ, പൊതുജനങ്ങൾ റാലിയിൽ പങ്കെടുത്തു. പഞ്ചായത്തിലെ വിദ്യാഭ്യാസ ഉന്നത വിജയികളെ മൊമെന്റോ നൽകി ആദരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page