കട തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് മദ്യപാനം; ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ചു, കേസ്

കാസര്‍കോട്: പുതുതായി കട തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് വച്ച് മദ്യപിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. കുമ്പള, എടനാട്, ജി.കെ നഗറിലെ ആര്‍.എസ് അക്ഷിത് കുമാര്‍ (24) ആണ് മര്‍ദ്ദനത്തിന് ഇരയായത്. ഇയാളുടെ പരാതിയില്‍ എടനാട്ടെ ശ്രീജിത്ത് എന്നയാള്‍ക്കെതിരെകുമ്പള പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. അക്ഷിത് കുമാര്‍ സൂരംബയലില്‍ പുതുതായി കട തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് വച്ച് മദ്യപിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തിന് പിന്നിലുള്ളവർ ഒരു ദിവസം നിയമത്തിന്റെ പിടിയിൽപ്പെടും : കെ നീലകണ്ഠൻ എം എൽ എ, ഉസ്താദ് വഫാത്ത് ദിനത്തിൽ പ്രതിരോധനിര തീർത്ത് എസ്.കെ.എസ്.എസ്.എഫ്
Scroll to top

You cannot copy content of this page