ചട്ടഞ്ചാൽ : മലയോരമേഖലയിലെയും പരിസരപ്രദേശങ്ങളിലേയും പതിനായിരക്കണക്കിന് സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമായ ബേഡകം താലൂക്ക് ആശുപത്രിയിൽ പദവിക്കനുസൃതമായി ആവശ്യത്തിന് ഫിസിഷ്യന്മാരെയും സ്പെഷലിസ്റ്റ് ഡോക്ടർമാരെയും നഴ്സിംഗ് സ്റ്റാവിനെയും നിയമിക്കണമെന്ന് ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ് ) ഉദുമ മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു .

തൈര ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്ര സഭാഭവനിൽ നടന്ന സമ്മേളനം ബിഎംഎസ് ജില്ലാ സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു. ഉദുമ മേഖല ഉപാധ്യക്ഷ ശ്യാമള വടക്കിനി അധ്യക്ഷതവഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ ലീല കൃഷ്ണൻ, സുരേഷ് ദേളി, സദൻ ബട്ടത്തൂർ, ഹരീഷ് പറമ്പിൽ പ്രസംഗിച്ചു . ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി പ്രദീപ് കേളോത്ത് ഭാരവാഹികളെ പ്രഖ്യാപിച്ചു. ഗംഗാധരൻ അച്ചേരി(പ്രസി), സീതാരാമൻ വട്ടത്തൂർ , ഹരിഷ് പറമ്പ്, ഗുരുവയ്യ ബട്ടത്തൂർ, ശ്യാമള വടക്കിനിയിൽ, മണി പറമ്പ്, ഹരീഷ് കരിപ്പാടകം(വൈസ് പ്രസി), കുഞ്ഞിക്കണ്ണൻ (സെക്ര) സുരേഷ് ദേളി,അഭിലാഷ് എടപ്പണി, ഹരീഷ് മയിലാട്ടി, ബിന്ദു മരുതടുക്കം, പുഷ്പലത, ബാലകൃഷ്ണൻ എരോൾ(ജോ. സെക്ര), നാരായണൻ തുക്കൊച്ചി(ട്രഷ )എന്നിവരാണ് ഭാരവാഹികൾ. ഹരീഷ് പറമ്പ് മസ്ദൂർ ഗീതവും, അനന്യ നാരായണൻ വന്ദേമാതരവും ആലപിച്ചു. സെക്രട്ടറി ഭാസ്കരൻ പൊയിനാച്ചി സ്വാഗതവും കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു,







