പുത്തിഗെ, ബാഡൂരില്‍ കടവരാന്തയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

കാസര്‍കോട്: പുത്തിഗെ, ബാഡൂരില്‍ മധ്യവയസ്‌കനെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് (ഞായര്‍) ഉച്ച കഴിഞ്ഞ് കടവരാന്തയില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. കളര്‍ മുണ്ടും ഷര്‍ട്ടുമാണ് വേഷം. കമിഴ്ന്ന് കിടന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. അടഞ്ഞു കിടക്കുന്ന കടയുടെ ചുറ്റിലും കാടുപിടിച്ച നിലയിലാണ്. വിവരമറിഞ്ഞ് ബദിയഡുക്ക പൊലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page