കാസര്‍കോട്: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന കോഴ്സിന്റെ പൊതുപരീക്ഷയ്ക്ക് ജില്ലയില്‍ 111 പേര്‍ പങ്കെടുത്തു. നാലുസ്‌കൂളുകളിലാണ് പരീക്ഷകള്‍ നടന്നത്. പരീക്ഷ എഴുതിയവരില്‍ 90 പേര്‍ സ്ത്രീകളായിരുന്നു. എസ് സി വിഭാഗത്തില്‍ നിന്നും 27 പേരും എസ് ടി വിഭാഗത്തില്‍ നിന്നും 16 പേരും പരീക്ഷ എഴുതി. ഞായറാഴ്ച രാവിലെ 10 മുതല്‍ 12 വരെ എഴുത്തുപരീക്ഷയും ഉച്ചയ്ക്ക് ശേഷം വൈവയും നടന്നു. 32 പേര്‍ മഞ്ചേശ്വരത്ത് പരീക്ഷയെഴുതി. സംസ്ഥാന സാക്ഷരതാമിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ റഷീദ് ചോല ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. അടിസ്ഥാനകോഴ്‌സില്‍ വിജയിക്കുന്നവര്‍ക്ക് അഡ്വാന്‍സ്ഡ് കോഴ്സില്‍ ചേര്‍ന്ന് പഠിക്കാം. അടിസ്ഥാന കോഴ്‌സിന്റെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. രജിസ്ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. 60 മണിക്കൂര്‍ മുഖാമുഖവും 30 മണിക്കൂര്‍ ഓണ്‍ലൈനുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്‌സിന്റെ ക്ലാസുകള്‍.







