വലിയപറമ്പില്‍ കടപ്പുറം നിറയെ മത്തി; വാരിയെടുക്കാന്‍ വന്‍ തിരക്ക്

കാസര്‍കോട്: വലിയപറമ്പ് കടപ്പുറത്ത് മത്തി കൂട്ടത്തോടെ കരക്കടിഞ്ഞു. ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് തിരമാലകള്‍ക്കൊപ്പം മത്തി കൂട്ടത്തോടെ കരക്കടിഞ്ഞത്. കണ്ട് നിന്നവര്‍ ആദ്യമൊന്നമ്പരന്നെങ്കിലും പിന്നെ മത്തി വാരിക്കൂട്ടുന്ന തിരക്കിലായി. തൃക്കരിപ്പൂര്‍ കടപ്പുറം, കന്നുവീട് കടപ്പുറം എന്നിവടങ്ങളിലാണ്
തിരകള്‍ക്കൊപ്പം മത്തിയും കൂട്ടമായി എത്തിയത്. കടല്‍ത്തീരമാകെ മത്തി വന്ന് നിറഞ്ഞതോടെ പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും കടപ്പുറത്തെത്തി. കുട്ടികളും സ്ത്രീകളും അടക്കം ഇക്കൂട്ടത്തിലുണ്ടായിരുന്നു. കുട്ടികളാണ് മീനുകള്‍ വാരിക്കൊണ്ടുപോകാന്‍ ആദ്യം എത്തിയത്. അരമണിക്കൂറോളം കടപ്പുറത്ത് ഉല്‍സവ പ്രതീതിയുണ്ടായി. ഈ മേഖലയില്‍ ഈ വര്‍ഷം നിരവധി തവണ മത്തിച്ചാകരയുണ്ടായിട്ടുണ്ട്. കടപ്പുറത്തെ മത്തി ചാകരയുടെ ദൃശ്യങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page