തിരുവനന്തപുരത്ത് 23 കാരനെ വെട്ടിക്കൊലപ്പെടുത്തി; നാട്ടുകാർ അക്രമികളുടെ കാർ തകർത്തു

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ (23) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 7.30ഓടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഊരുട്ടുകാല സ്വദേശിയായ ആദിത്യൻ മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്‍റാണ്. നെല്ലിമൂടുള്ള സ്ഥലത്ത് പണം പിരിക്കാൻ പോയ സമയത്ത് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. നെല്ലിമൂടുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. കഴുത്തിന് വെട്ടേറ്റ ആദിത്യന്‍ തല്‍ക്ഷണം മരിച്ചു. പ്രതികള്‍ ഓടി രക്ഷപെട്ടു. പ്രതികള്‍ വന്ന കാര്‍ നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലേക്ക് ആദിത്യന്‍റെ മൃതദേഹം മാറ്റി. പ്രതികള്‍ക്കായി നെയ്യാറ്റന്‍കര പൊലീസ് അന്വേഷണം തുടങ്ങി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page