കളഞ്ഞു കിട്ടിയ താലിമാല ഉടമസ്ഥക്ക് തിരിച്ചേല്‍പ്പിച്ച് റിട്ട.ബാങ്ക് ഉദ്യോഗസ്ഥന്‍ മാതൃകയായി

കാസര്‍കോട്: കളഞ്ഞുകിട്ടിയ രണ്ടരപവന്‍ തൂക്കമുള്ള താലിമാല ഉടമസ്ഥയെ കണ്ടെത്തി കൈമാറി മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ മാതൃകയായി. മഞ്ചേശ്വരം, കുഞ്ചത്തൂരിലെ മുന്‍ എസ്ബിടി മാനേജര്‍ കെജി വിശ്വനാഥനാണ് മാതൃകയായത്. തിങ്കളാഴ്ച ഉച്ചക്ക് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീയുടെ സ്വര്‍ണമാലയാണ് കളഞ്ഞു പോയത്. മാല കിട്ടിയ വിശ്വനാഥ എന്തു ചെയ്യണമെന്ന് അറിയാതെ നടക്കുന്നതിനിടയിലാണ് ഫോട്ടോഗ്രാഫറായ വിനയകുമാര്‍ അതുവഴിയെത്തിയത്. മാല കാണാതായ ആള്‍ വിവരം കുമാറിനെ ധരിപ്പിച്ചു. കുമാര്‍ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. തുടര്‍ന്ന് മാല നഷ്ടപ്പെട്ട വിവരം മൈക്കിലൂടെ അനൗണ്‍സ് ചെയ്തു. അനൗണ്‍സ്മെന്റ് കേട്ടതോടെ വിശ്വനാഥന്‍ അതീവ സന്തോഷത്തോടെ ആശുപത്രിയിലെത്തി മാല അധികൃതരെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍, ജീവനക്കാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മാല നഷ്ടപ്പെട്ട യുവതിയുടെ ഭര്‍ത്താവ് കൂഡ്ലു, ഗംഗേ റോഡിലെ സദാശിവന് കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
മദ്രസയിലേക്കു നടന്നു പോകുന്നതിനിടയില്‍ 11കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആര്? ഉത്തരം കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു, കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചു

You cannot copy content of this page