നീട്ടി വളര്‍ത്തിയ മുടി ജന്മ ദിനത്തില്‍ അര്‍ബുദ രോഗികള്‍ക്കായി മുറിച്ചുദാനം നല്‍കി നാലാംക്ലാസ് വിദ്യാര്‍ഥിനി

കാസര്‍കോട്: തന്റെ ജന്മ ദിനത്തില്‍ നീട്ടി വളര്‍ത്തിയ മുടി അര്‍ബുദ രോഗികള്‍ക്കായി മുറിച്ചുദാനം ചെയ്ത് മാതൃകയായി നാലാംക്ലാസ് വിദ്യാര്‍ഥിനി. കുമ്പള പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഗോകുലയുടെയും അശ്വനിയുടെയും മകള്‍ ബേള സെന്റ് മേരിസ് ചര്‍ച്ച് സ്‌കൂള്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ശ്രീയ ഗോകുലാണ് കേശദാനം നടത്തിയത്. പത്താം ജന്മദിനത്തില്‍ സൗന്ദര്യത്തിന്റെ വരദാനമായി നീട്ടി വളര്‍ത്തിയ മുടി 12 ഇഞ്ച് മുറിച്ചു ദാനം ചെയ്തു. വിഗ് നിര്‍മ്മിക്കുന്നതിനായി തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഹെയര്‍ ബാങ്കിന് വേണ്ടി രക്തദാന ജീവകാരുണ്യ പ്രവര്‍ത്തക സജിനി ഷെറി മുടി ഏറ്റുവാങ്ങി. സഹജീവികളുടെ വേദനയും സങ്കടങ്ങളുമറിഞ്ഞ് മുടി ദാനം ചെയ്ത വിദ്യാര്‍ഥിനിയെ സ്‌കൂള്‍ അധികൃതര്‍ അഭിനന്ദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page