പെട്രോള്‍ പമ്പിലെത്തി തീകൊളുത്തിയ യുവാവ് മരിച്ചു

തൃശൂര്‍: പെട്രോള്‍ പമ്പിലെത്തി ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു. തൃശൂര്‍, കാട്ടുങ്ങച്ചിറ, സ്വദേശിയായ ഷാനവാസ് (42) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു മരണം സംഭവിച്ചത്.
ഇന്നലെ രാത്രി ഇരിങ്ങാലക്കുടയിലെ പെട്രോള്‍ പമ്പിലാണ് ദാരുണ സംഭവം നടന്നത്. കുപ്പിയില്‍ പെട്രോള്‍ ചോദിച്ചെത്തിയതായിരുന്നു ഷാനവാസ്. നിയമ പ്രകാരം കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ കഴിയില്ലെന്നു ജീവനക്കാര്‍ ഷാനവാസിനെ അറിയിച്ചു.
തുടര്‍ന്ന് സമീപത്തെ കടയിലെത്തി കന്നാസു വാങ്ങി പമ്പില്‍ തിരിച്ചെത്തി. കന്നാസില്‍ പെട്രോള്‍ വാങ്ങി സെക്കന്റുകള്‍ക്കുള്ളില്‍ പോക്കറ്റില്‍ കരുതിയിരുന്ന ലൈറ്റര്‍ കത്തിച്ചു. ശരീരത്തിലേയ്ക്ക് തീ ആളിപ്പടര്‍ന്നു. ഈ സമയത്ത് സമീപത്തെ ഹോട്ടലില്‍ ചായ കുടിക്കുവാന്‍ എത്തിയ തൃശൂര്‍ അഗ്നിരക്ഷാ നിലയത്തിലെ വളണ്ടീയര്‍ വിനു സംഭവം കാണുകയും ഓടിയെത്തി ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീ അണച്ചു. സാരമായി പരിക്കേറ്റ ഷാനവാസിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. നില അതീവ ഗുരുതരമായതോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. കുടുംബപരമായ പ്രശ്‌നങ്ങളാണ് ഷാനവാസിനെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page