കാറിനുള്ളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ട നിലയില്‍; രണ്ടു പേരെ കാണാനില്ല, പെട്രോളൊഴിച്ച് കത്തിച്ചതെന്ന് സംശയം

മംഗളൂരു: കര്‍ണ്ണാടക, തുംകൂറില്‍ മൂന്നു യുവാക്കളെ കാറിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ടു പേരെ കാണാനില്ല. കാര്‍ പെട്രോളൊഴിച്ച് കത്തിച്ചതാണെന്നാണ് പ്രാഥമിക സംശയം. ബെല്‍ത്തങ്ങാടി നടഗ്രാമത്തിലെ ടി.ബി ക്രോസ് റോഡിലെ ഓട്ടോഡ്രൈവര്‍ ഷാഹുല്‍ (45), കൂവേറ്റു മദക്കയിലെ ഇസാഖ് (56) ഷിര്‍ളവില്ലേജിലെ ഇംതിയാസ് (34) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് കാര്‍ കത്തിയ നിലയില്‍ പരിസരവാസികള്‍ കണ്ടത്. കാറിനു അകത്തു നോക്കിയപ്പോള്‍ മൃതദേഹങ്ങള്‍ കാണപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ പെട്രോളൊഴിച്ചാണ് കാര്‍ കത്തിച്ചതെന്നു വ്യക്തമായി. ഇതോടെയാണ് കൊലപാതമാണെന്ന സംശയം ഉയര്‍ന്നത്. റഫീഖ് എന്നയാളുടെ പേരിലുള്ളതാണ് കാര്‍. ഈ കാറില്‍ അഞ്ചു പേര്‍ സഞ്ചരിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇവരില്‍ രണ്ടുപേര്‍ക്ക് എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല. കാണാതായവരെ കണ്ടെത്തിയാലെ കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തു വരികയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page