കീഴൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട; 11.26 ലക്ഷം രൂപയുമായി രണ്ട് പേര്‍ പിടിയില്‍

കാസര്‍കോട്: കീഴൂരില്‍ വന്‍ കുഴല്‍പണ വേട്ട. 11.26 ലക്ഷം രൂപയുമായി രണ്ടു പേര്‍ പിടിയില്‍. വിദ്യാനഗര്‍, എരുതുംകടവ് സ്വദേശി അബ്ദുല്‍ ഹമീദ് (54), കീഴൂര്‍ സ്വദേശി അസ്ലം (47) എന്നിവരെയാണ് മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ ആര്‍.അരുണ്‍ കുമാറും സംഘവും പിടകൂടിയത്. ജില്ലാ പൊലീസ് മേധാവി പി. ബിജോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പണം പിടികൂടിയത്.
അബ്ദുല്‍ ഹമീദാണ് ആദ്യം പിടിയിലായതെന്നും ഇയാളില്‍ നിന്ന് 3,01,160 രൂപ പിടികൂടിയതായും പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്ലമിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 8.25 ലക്ഷം രൂപ കൂടി കണ്ടെത്തിയത്. ഹമീദ് കുഴല്‍പ്പണ വിതരണക്കാരനാണെന്ന് സംശയിക്കുന്നു. പണം കൈമാറേണ്ടവരുടെ പട്ടിക ഇയാളില്‍ നിന്നും പൊലീസ് കണ്ടെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page