കുട്ടിശങ്കരന്‍ അടങ്ങുന്ന മട്ടില്ല; പീപ്പിവിളിച്ചും കൂക്കിവിളിച്ചും നാട്ടുകാര്‍

കാസര്‍കോട്: കര്‍ണ്ണാടക വനത്തില്‍ നിന്നും എത്തി മുളിയാര്‍ വനത്തില്‍ തമ്പടിച്ച് നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന ‘കുട്ടിശങ്കരന്‍’ എന്ന കാട്ടാനയുടെ വിളയാട്ടം തുടരുന്നു. വ്യാഴാഴ്ച രാത്രി എരിഞ്ഞിപ്പുഴ പാലത്തിനു അടുത്തെത്തിയ കാട്ടാന ചരടന്‍ എന്ന കര്‍ഷകന്റെ തോട്ടത്തിലെത്തി വാഴകള്‍ നശിപ്പിച്ചു. ദിവസങ്ങളായി മുളിയാര്‍ റിസര്‍ച്ച് ഫോറസ്റ്റില്‍ തമ്പടിച്ച ആന വ്യാപകമായി കൃഷി നശിപ്പിക്കുന്നത് തുടരുകയാണ്. ആനയെ കര്‍ണ്ണാടക വനത്തിലേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യം ശക്തമായി തുടരുന്നതിനിടയിലാണ് വീണ്ടും കൃഷി നശിപ്പിച്ചത്. ഇന്നലെ രാത്രി എരിഞ്ഞിപ്പുഴ പാലത്തിന് സമീപത്തെത്തി മറുകര കടന്ന ആനയെ നാട്ടുകാര്‍ പീപ്പി വിളിച്ചും പടക്കം പൊട്ടിച്ചും കൂക്കി വിളിച്ചുമാണ് കാട്ടിലേക്ക് തിരികെ കയറ്റിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page