പ്രമുഖ തന്ത്രിവര്യൻ നീലേശ്വരം ആറമ്പാടി വാസുദേവ പട്ടേരി അന്തരിച്ചു

കാസർകോട് : പ്രമുഖ തന്ത്രിവര്യൻ കാസർകോട് നീലേശ്വരം ആലമ്പാടി ഇല്ലത്തെ ബ്രഹ്മശ്രീ ആറമ്പാടി വാസുദേവ പട്ടേരി (52) തിരുവനന്തപുരത്ത് അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭൗതിക ശരീരം ഈഞ്ചയ്ക്കലിലുള്ള ആറമ്പാടി ഭവനത്തിൽ പൊതുദർശനത്തിന് ശേഷം രാത്രി 9 മണിയോടെ സ്വദേശമായ നീലേശ്വരത്തെ ആലമ്പാടി ഇല്ലത്തേക്ക് കൊണ്ടുപോകും. ധർമ്മസ്ഥല മഞ്ജുനാഥക്ഷേത്രം ഉൾപ്പെടെ കർണ്ണാടകയിലെയും കാസർകോട് ജില്ലയിലെയും നൂറുകണക്കിന് ക്ഷേത്രങ്ങളിൽ തന്ത്രിസ്ഥാനമുണ്ട്. തിരുവനന്തപുരത്തെ വിവിധ ക്ഷേത്രങ്ങളിലും താന്ത്രികസ്ഥാനം വഹിക്കുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കീഴ്ശാന്തിയാണ്.
നടുവന്തോടി ഇല്ലത്ത് (ഗോകർണ്ണം) സന്ധ്യാറാണിയാണ് ഭാര്യ. ശ്രീവാസ്, വിഷ്ണുമായ എന്നിവർ മക്കളാണ്. പരേതരായ ആലമ്പാടി വാസുദേവ പട്ടേരിയുടെയും ഗൗരി അന്തർജ്ജനത്തിൻ്റെയും മകനാണ്.
ആലമ്പാടി മാധവപട്ടേരി, ആലമ്പാടി പത്മനാഭ പട്ടേരി, കൈതപ്രം കണ്ണാടി ഇല്ലത്ത് ഗൗരി അന്തർജ്ജനം എന്നിവർ സഹോദരങ്ങളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page