സ്ഥാപിച്ചതിനു പിന്നാലെ സുധാകരന്റെ ഫ്‌ളക്സിനു തീയിട്ടു; അക്രമിയെ കയ്യോടെ പിടികൂടി

കണ്ണൂര്‍: സ്ഥാപിച്ചതിനു തൊട്ടു പിന്നാലെ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ ഫ്ളക്സ് ബോര്‍ഡ് തീവച്ചു നശിപ്പിച്ചു. അക്രമിയെ കയ്യോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മയ്യില്‍, വടുവന്‍കുളം സ്വദേശി കോക്കാടന്‍ അശോക (45)നെയാണ് മയ്യില്‍ പൊലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച വടുവന്‍കുളത്ത് കെ സുധാകരന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം രണ്ടു ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതു അന്നു തന്നെ നശിപ്പിക്കപ്പെട്ടു. ഇതേ തുടര്‍ന്ന് സ്ഥലത്ത് തിങ്കളാഴ്ച വൈകുന്നേരം പ്രതിഷേധ യോഗം നടത്തിയ ശേഷമാണ് മൂന്നാമത്തെ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. ഈ ബോര്‍ഡാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയതിനു തൊട്ടുപിന്നാലെ തീവച്ചു നശിപ്പിച്ചത്. തീവെയ്ക്കുന്നത് നേരില്‍കണ്ട നാട്ടുകാരാണ് അശോകനെ കയ്യോടെ പിടികൂടി പൊലീസിനു കൈമാറിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page