തൃശൂരില്‍ ഡിവൈഎഫ്ഐ നേതാവിനെ സിപിഎം ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്ഐ കേച്ചേരി മേഖലാ പ്രസിഡന്റ് സുജിത്താ(29)ണ് സിപിഎം മേഖലാ കമ്മിറ്റി ഓഫിസില്‍ തൂങ്ങി മരിച്ചത്. സാമ്പത്തിക ബാധ്യതകള്‍ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.ഉച്ചയ്ക്ക് 12 മണിയോടെയാണ് സുജിത്തിന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സുജിത്തിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മറ്റ് സംശയിക്കത്തക്ക തെളിവുകളോ സൂചനകളോ ലഭിച്ചിട്ടില്ലെന്നും പൊലീസ് സൂചിപ്പിച്ചു.
![](https://mlozaudj56ft.i.optimole.com/w:1373/h:773/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/beachh.jpg)