കേരളത്തിലേയ്ക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം; രണ്ടുപേര്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: കേരളത്തിലേക്കു മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍. ഉള്ളാള്‍, സദക്കി സ്വദേശികളായ ഷാന്‍ നവാസ് (31), മുഹമ്മദ് അഷ്ഫാഖ്(25) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നു രണ്ടേമുക്കാല്‍ ലക്ഷം രൂപ വിലവരുന്ന 35ഗ്രാം കൊക്കയിന്‍ മൂന്നു മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് ജാഗ്രത പാലിക്കുന്നതിനിടയിലാണ് ഇരുവരും അംബ്ലേമുഗര്‍ എന്ന സ്ഥലത്ത് എത്തിയത്.
അറസ്റ്റിലായ പ്രതികളില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ് പൊലീസ്. ഫോണിലേയ്ക്കു വന്നതും പോയതുമായ കോളുകളും വാട്സ്ആപ്പ് ചാറ്റുകളും പരിശോധിക്കുന്നതോടെ പ്രതികള്‍ക്കു കേരളത്തിലുള്ളവരുമായുള്ള ബന്ധവും മയക്കുമരുന്നു ശൃംഖലയുടെ അടിവേരുകള്‍ കണ്ടെത്താനും കഴിയുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്കു കൂട്ടല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page