തിരുവനന്തപുരം: ടിപ്പര്‍ ലോറിയില്‍ നിന്ന് കല്ല് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. തിരുവന്തപുരം മുക്കോല സ്വദേശി അനന്തു(21) ആണ് മരിച്ചത്. സിംസ് കോളേജിലെ നാലാം വര്‍ഷ ബിഡിഎസ് നാലാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു അനന്തു. ഇതിനിടയില്‍ കരിങ്കല്ലുമായെത്തിയ ടിപ്പര്‍ ലോറിയില്‍ നിന്ന് കല്ലുതെറിച്ച് അനന്തുവിന്റെ ദേഹത്ത് വീഴുകയായിരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി കരിങ്കല്ലുകൊണ്ടു പോവുകയായിരുന്നു ലോറി. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
![](https://mlozaudj56ft.i.optimole.com/w:1373/h:773/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/pocso-arrest.jpg)