കാസര്‍കോട്: ബംഗളൂരുവില്‍ കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ബാലടുക്കയിലെ ബി.ടി. ജ്യോതിഷ് (26) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ജോലിക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു ജ്യോതിഷ്.
തായത്ത് വളപ്പില്‍ ബാലകൃഷ്ണന്റെയും മല്ലികയുടെയും മകനാണ്. സഹോദരങ്ങള്‍: മനീഷ, കാവ്യ, ദിവ്യ.







