എസ്.എഫ്.ഐ നേതാവിന് വ്യാജ സര്‍ട്ടിഫിക്കറ്റില്‍ എംകോം പ്രവേശനം: പ്രിന്‍സിപ്പലിന് സ്ഥിരം നിയമനത്തിനുള്ള നീക്കം വി.സി തടഞ്ഞു

തിരുവനന്തപുരം: ബികോമിന് തോറ്റ എസ്.എഫ്.ഐ മുന്‍ നേതാവിന് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ എംകോമിന് പ്രവേശനം നല്‍കിയതിന് കായംകുളം എം എസ് എം കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്ത ഡോക്ടര്‍ മുഹമ്മദ് താഹയെ സ്ഥിരം പ്രിന്‍സിപ്പല്‍ ആക്കാനുള്ള സിന്‍ഡിക്കേറ്റ് നീക്കം വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മോഹന്‍ കുന്നുമ്മല്‍ തടഞ്ഞു. ഇതേ കോളേജില്‍ ബി.കോമിനു തോറ്റ എസ്എഫ്‌ഐ നേതാവും കോളേജ് യൂണിയന്‍ കൗണ്‍സിലറുമായിരുന്ന നിഖില്‍ തോമസിനാണ് ഛത്തീസ്ഗഡിലെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ ഉണ്ടാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അതേ കോളേജില്‍ എം.കോമിനു പ്രവേശനം നല്‍കിയത്. കലിംഗാ സര്‍വ്വകലാശാലയുടെ പേരില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം വ്യാജമാണെന്ന് സര്‍വ്വകലാശാല, കേരളസര്‍വകലാശാലയെ അറിയിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് താഹയെയും, വകുപ്പ് മേധാവിയെയും തല്‍സ്ഥാനങ്ങളില്‍നിന്ന് നീക്കുകയായിരുന്നു. അതേസമയം ഒരു മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ ശുപാര്‍ശയിലാണ് നിഖിലിനു എം.കോം പ്രവേശനം നല്‍കിയതെന്നു കോളേജ് വെളിപ്പെടുത്തിയിരുന്നു

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page