മഞ്ചേശ്വരം: പൈവളിഗെയിലെ ആദ്യകാല സിപിഐ പ്രവര്‍ത്തകന്‍ ചേവാര്‍, നീര്‍പന്തിയിലെ അച്യുത റാവു (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. റിട്ട. പോസ്റ്റ് മാസ്റ്റര്‍ കൂടിയായ അച്യുത റാവു സുബ്ബയ്യക്കട്ട, തരംഗിണി ഫ്രണ്ട്സ് ക്ലബ്ബിന്റെ സ്ഥാപകാംഗം കൂടിയാണ്.
ഭാര്യ: പരേതയായ രാജീവി. മക്കള്‍: പ്രകാശ് ചന്ദ്ര, ശശിധര, അനിത, സുജാത, പരേതരായ രവികുമാര്‍, രാജ്കുമാര്‍. മരുമക്കള്‍: രാഘവേന്ദ്ര, ജയപ്രകാശ്, ശര്‍മ്മിള, ഛായ, ശാന്തി, അനിത. സഹോദരങ്ങള്‍: ചന്ദ്രശേഖര റാവു, ഗിരിജ, ശാരദ, വിജയലക്ഷ്മി, സാംബവി.
